
ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായ സി.ഡി.ഗോപിനാഥ് 96-ാം വയസിൽ അന്തരിച്ചു. 1930 മാർച്ച് 1ന് ചെന്നൈyയിൽ ജനിച്ച ഗോപിനാഥ്, 1951ൽ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. തന്റെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ അദ്ദേഹം സാങ്കേതികമായി മികവുറ്റ ബാറ്റ്സ്മാന്മാരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.
1952ൽ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ആദ്യ ടെസ്റ്റ് വിജയത്തിന്റെ ഭാഗമായിരുന്നു ഗോപിനാഥ്. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ തുടക്ക ഘട്ടങ്ങൾക്ക് സാക്ഷിയായിരുന്നു ഗോപിനാഥ്. ഇന്ത്യയ്ക്കായി 8 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ഗോപിനാഥ്, ആഭ്യന്തര ക്രിക്കറ്റിൽ മദ്രാസ് ടീമിനായി സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000ത്തിലധികം റൺസ് നേടിയ അദ്ദേഹം, തന്റെ കാലത്തെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി അറിയപ്പെട്ടു.
Also Read: നരൈൻ തിരിച്ചെത്തുന്നു … പക്ഷേ ലഖ്‌നൗനെതിരെ കൊൽക്കത്തയുടെ ട്രംപ് കാർഡ് കളിയ്ക്കില്ലേ?
വിരമിക്കലിനു ശേഷം ദേശീയ സെലക്ടറായും മറ്റും പ്രവർത്തിച്ച ഗോപിനാഥ്, ഇന്ത്യൻ ക്രിക്കറ്റിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചു. കളമിറങ്ങാത്ത സമയത്തും അദ്ദേഹം ക്രിക്കറ്റിനോടുള്ള ബന്ധം തുടർന്നു. സി.ഡി. ഗോപിനാഥിന്റെ വിടവാങ്ങൽ, ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യകാല ചരിത്രവുമായി നേരിട്ട് ബന്ധപ്പെട്ടു നിന്ന ഒരു തലമുറയുടെ അവസാനമെന്ന നിലയിൽ വിലയിരുത്തപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

