മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

cec-gyanesh-kumar-supreme-court

ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഗ്യാനേഷ് കുമാറിന്റെ നിയമനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ പരിഗണിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ നേരത്തേ തന്നെ സുപ്രീം കോടതിയില്‍ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിയിരുന്നു.

Read Also: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

ഇതിനിടെയാണ് തിങ്കളാഴ്ച ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനു മുന്നോടിയായാണ് തിടുക്കപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷിനെ നിയമിച്ചതെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. അയോധ്യ ക്ഷേത്ര ട്രസ്റ്റ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള പുനഃസംഘടന തുടങ്ങിയ അജണ്ടകള്‍ക്ക് പിന്നിലെ ഉദ്യോഗസ്ഥ സാന്നിധ്യമായിരുന്നു ഗ്യാനേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News