കൊച്ചിയില്‍ കുട്ടികളുടെ നൃത്തമത്സരത്തിനിടെ കമ്യൂണിറ്റി ഹാളിന്റെ സീലിം​ഗ് തകർന്നു വീണു

girinagar

കൊച്ചിയില്‍ കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെ കമ്യൂണിറ്റി ഹാളിന്റെ സീലിം​ഗ് തകർന്നു വീണ് അപകടം. ഗിരിന​ഗറിൽ ആയിരുന്നു സംഭവം. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരുക്കുണ്ട്.

ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. ഒരു പ്രാദേശിക ചാനല്‍ നടത്തിയിരുന്ന നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. ഏകദേശം ആറടി ഉയരത്തിൽ നിന്നാണ് സീലിംഗിന്‍റെ ഭാഗം അടര്‍ന്നു വീണത്. 

ALSO READ: പാക് ഇന്റലിജൻസിന് രഹസ്യവിവരങ്ങൾ കൈമാറി: സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അപകടത്തില്‍ പരുക്ക് പറ്റിയ ഒരു കുട്ടിയുടെ പരുക്ക് സാരമുള്ളതാണെന്നും മറ്റ് മൂന്ന് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: The ceiling of a community hall collapsed during a children’s dance competition in Kochi. The incident took place in Girinagar. Four children were injured in the accident.The accident took place at around 8:30 tonight. The accident occurred during a dance program being arranged by a local channel. A part of the ceiling fell from a height of about six feet.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News