ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കും; പ്രധാനമന്ത്രി

ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിൽ ഐ എസ് ആർ ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന്റെ അടയാളമായാണിത്. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു

also read:മതവിദ്വേഷം വളർത്തൽ: ഷാജൻ സ്കറിയയെ ചോദ്യം ചെയ്യും
ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയിന്‍റ് എന്ന് അറിയപ്പെടുമെന്നും മോദി പറഞ്ഞു. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത്  ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണ്. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് ഇവിടെ ഇല്ലായിരുന്നുവെങ്കിലും മനസ് ഇവിടെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്‍റെ അഭിമാനം ചന്ദ്രനില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

also read: യുപിയിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ വൻ പ്രതിഷേധം

ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര്‍ ഒ സംഘത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ജ്യോതിശാസ്ത്രം ഇന്ത്യയുടെ പാരമ്പര്യത്തിലുള്ളതാണെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News