വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യം; പേട്രിയറ്റിന് കത്രിക വച്ച് സെൻസർ ബോർഡ്

രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യം പേട്രിയറ്റിന് കത്രിക വച്ച് സെൻസർ ബോർഡ്. മമ്മൂട്ടി മോഹൻലാൽ ഫാൻസിന് കിടിൻ വിഷ്വൽ ട്രീറ്റായാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് എത്തുന്നത്.

എന്നാൽ, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി, അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് രം​ഗത്തു വന്നിരിക്കയാണ് സെൻസർ ബോർഡ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആണ് സെൻസർ ബോർഡ് ഈ ആവശ്യം ഉന്നയിച്ചത്.

ഇത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാനാണ് സെൻസർ ബോർഡിന്റെ നിർദേശം. നിർദേശം അനുസരിച്ച് അണിയറ പ്രവർത്തകർ ചിത്രം റീ എഡിറ്റ് ചെയ്ത് സെൻസർ ബോർഡിന് ‌സമർപ്പിക്കും. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റു‍ഡിയോസിൽ ചിത്രത്തിന്റെ റീ എഡിറ്റിം​ഗ് പൂർത്തിയാക്കും.

ALSO READ; ഗാനമേള കൊഴുപ്പിക്കാന്‍ സ്വന്തം തലയില്‍ വെള്ളമൊഴിച്ചു; ‘ധുരന്ധര്‍’ ഗായികയ്ക്ക് ട്രോള്‍ മഴ

ഇത് അടക്കമുള്ള മാറ്റങ്ങളോടെ ആയിരിക്കും ചിത്രം തീയേറ്ററിൽ എത്തുക. നേരത്തെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തീയേറ്ററിൽ സിനിമയുടെ കളക്ഷന്റെ നിർമ്മാണ വിതരണ വിഹിതം നിർമ്മാതാവ് കൂട്ടി ചോദിച്ചതാണ് വിലക്കേർപ്പെടുത്താനുണ്ടായ കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News