
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റം ആവശ്യപ്പെട്ട് സെൻസർ ബോർഡ് റിവൈസ് കമ്മിറ്റി. സെൻസർ ബോർഡ് റിവ്യൂ കമ്മറ്റി കണ്ടിട്ടും ജാനകിക്ക് വെട്ട് എന്ന് സംവിധായകൻ പ്രവീൺ നാരായണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമ ഇന്ന് കമ്മറ്റിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. തുടർന്ന് ഈ വിഷയത്തിൽ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി സിനിമ കണ്ട് തുടർന്ന് സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്.
ALSO READ: ‘നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ലഹരിക്കെതിരെ നടന്‍ പൃഥ്വിരാജ്
ഈ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സിബിഎഫ്സി നിർദേശിച്ചിരുന്നത്. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആയിരുന്നു നിർമ്മാതാക്കൾ. ഇതിനാണിപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

