അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർത്ഥികളുടെ പഠനാവകാശത്തെ ഹനിക്കുന്നു; എസ്എഫ്ഐ

sfi

സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അധ്യാപകരെ ആഴ്ചകളോളം ക്ലാസ് മുറികളിൽ നിന്ന് പൂർണ്ണമായി മാറ്റിനിർത്തുന്നത് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനമികവിനെയും ഗുരുതരമായി ബാധിക്കുന്നതായി എസ്എഫ്ഐ. ക്ലാസ് തടസപ്പെടുത്തി കൊണ്ടുള്ള അധ്യാപക വിന്യാസം വിദ്യാർത്ഥികളുടെ പഠനാവകാശം ലംഘിക്കുന്നതായി എസ്എഫ്ഐ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിലുള്ള ഉത്തരവ് പ്രകാരം അധ്യാപകർ സ്‌കൂളിൽനിന്ന്‌ വിട്ടുനിൽക്കുന്നതോടെ രണ്ടാഴ്‌ചയാണ് അധ്യാപനം മുടങ്ങുന്നത്. പ്രത്യേകിച്ച് ആഗസ്‌ത്‌ 13ന്‌ ഓണപരീക്ഷ നടക്കാനിരിക്കെ അധ്യാപകർ സ്‌കൂളിൽ എത്താതിരിക്കുന്നത്‌ വലിയ ആശങ്കയാണ് വിദ്യാർത്ഥികളിൽ സൃഷ്ടിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.

also read; ഒന്ന് മുറുക്കാൻ വാങ്ങിയേച്ചും വരാം…; കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ

കോവിഡ് കാലത്തിന് ശേഷം സ്കൂൾ വിദ്യാഭ്യാസം സാധാരണ നിലയിലാവുകയും, കൃത്യമായ അധ്യായന കലണ്ടർ അനുസരിച്ച് ക്ലാസുകൾ മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ അധ്യാപകരെ കൂട്ടത്തോടെ ഫീൽഡ് ഡ്യൂട്ടികൾക്ക് നിയോഗിക്കുന്നത് സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠനാവകാശത്തെ ഹനിക്കുന്നതിന് തുല്യമാണ്.

സെൻസസ് ഡ്യൂട്ടിക്കായി ക്ലാസ്സ് തടസ്സപ്പെടുത്തികൊണ്ടുള്ള അധ്യാപക വിന്യാസങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠനത്തെ പിന്നോട്ടടിക്കും. വിദ്യാർത്ഥികളുടെ പഠനാവകാശം അട്ടിമറിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളിൽ നിന്നും അധികൃതർ പിന്മാറണം. സെൻസസ് നടപടികളിലേക്ക് അധ്യാപകരെ നിയോഗിക്കുമ്പോൾ, അത് സ്കൂളുകളിലെ പതിവ് അധ്യായന പ്രക്രിയയെയും വിദ്യാർത്ഥികളുടെ പഠനത്തെയും ഒരു തരത്തിലും ബാധിക്കാത്ത വിധത്തിൽ ക്രമീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News