14 ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണത്താൽ പതിനാല് മെസഞ്ചര്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആപ്പ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഭീകരര്‍ പാകിസ്താനില്‍ നിന്ന് സന്ദേശം സ്വീകരിക്കാനും കൈമാറാനും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് സര്‍ക്കാര്‍ പറഞ്ഞു.

ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്‌.

ഇതിനോടകം തന്നെ ഏകദേശം 250 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നു. 2020 ജൂൺ മുതൽ, ടിക്ടോക്ക്, ഷെയർഇറ്റ്, വിചാറ്റ്, ഹലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ. എക്സെൻഡർ, പബ്ജി മൊബൈൽ, ഗരേന, ക്യാംസ്കാനർ തുടങ്ങിയ ജനപ്രിയമായ ചൈനീസ് ആപ്പുകളും മൊബൈൽ ഗെയിമുകളും കേന്ദ്രം നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News