രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം

Jail

2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 434302 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര ലോക്‌സഭയില്‍ ബെന്നി ബഹനാന്‍,ടി എന്‍ പ്രതാപന്‍ തുടങ്ങിയവരുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Also Read: ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

ഇത്തരം തടവുകാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്.94131 വിചാരണ തടവുകാരാണ് ഇവിടെനിന്നുമുള്ളത്. ലക്ഷദ്വീപില്‍ നിന്നുള്ളവരാണ് ഏറ്റവും കുറവ്. ആറു പേരാണ് ഇവിടെ നിന്നും വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നത്. കേരളത്തില്‍ നിന്നും 5610 പേര്‍ വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News