ഐ ഫോണുകാരൊക്കെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്തോ…! എപ്പോഴാണ് പണി വരുന്നതെന്ന് പറയാൻ പറ്റില്ല…

Apple Update

ഐഫോൺ ഐപാഡ് ഡിവൈസുകൾ ഉപയോഗിക്കുന്നവർ വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് നിർദേശം നൽകിയത്. ഐഫോണിലും ഐപാഡിലും മാകിലും ഒട്ടേറെ പ്രശ്നങ്ങൾ കണ്ടെത്തിയ ശേഷമാണ് ഈ മുന്നറിയിപ്പ്. വിവരങ്ങൾ ചോർത്താനും ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാനും സാധ്യതയുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Also Read: കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ഐഒഎസ് 18 ന് ഒപ്പമാണ് ഐഒഎസ് 17.7 അപ്‌ഡേറ്റ് ആപ്പിൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഐഒഎസ് 18 അപ്‌ഡേറ്റിനും ഐപാഡ് ഒഎസ് 18 അപ്‌ഡേറ്റിനും അനുയോജ്യമല്ലാത്ത ഐഫോണുകളിലും ഐപാഡുകളിലും ഐഒഎസ് 17.7 ഒഎസും ഐപാഡ് ഒഎസ് 17.7 ഉം ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിർദേശം. ഫോണും ഐപാഡും മാത്രമല്ല, വാച്ചുകൾ, ആപ്പിൾ ടിവി, വിഷൻ പ്രൊ എന്നിവയും ഉടൻ താനെന്ന അപ്ഡേറ്റ് ചെയ്യാൻ നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News