മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ കേന്ദ്രം

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതേ സമയം മാര്‍ഗ നിര്‍ദേശത്തിലെ വിശദാംശങ്ങള്‍ സംബന്ധിച്ച സൂചനകളൊന്നും ലഭ്യമായിട്ടില്ല.

സമാജ്വാദി പാര്‍ട്ടി മുന്‍ എംപി അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഘം മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയായിരുന്നു സ്ഥലത്തെത്തിയത്. എന്‍സിആര്‍ ന്യൂസ് എന്ന പേരിലായിരുന്നു ശനിയാഴ്ച പ്രയാഗ്രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികള്‍ കടന്നുകൂടിയത്. ഇതേ തുടര്‍ന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

അക്രമത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. വലിയ രീതിയിലുള്ള സുരക്ഷ വീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത് എന്ന് മാധ്യമപ്രവര്‍ത്തകരടക്കം വിമര്‍ശിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മാര്‍ഗനിര്‍ദേശത്തിലെ വിശദവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News