
വിദേശ നിക്ഷേപം കൊണ്ടു വന്ന് പൊതു ഇൻഷ്വറൻസ് കമ്പനിയായ എൽഐസിയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൻ്റേതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. എൽ ഐ സി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽഐസി ഏജൻറ് ഓർഗനൈസേഷൻ ദില്ലിയിൽ സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിലാണ് എംപിയുടെ പ്രതികരണം.
Also read: കുംഭമേള: തിരക്കുമൂലം യാത്രക്കാർ ട്രെയിനിന്റെ എസി കോച്ച് ജനല്‍ അടിച്ചുതകര്‍ത്തു
പൊതു ഇൻഷുറൻസ് കമ്പനിയായ എൽഐസിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ ദില്ലി ജന്തർ മന്ദറിലാണ് എൽഐസി ഓർഗനൈസേഷൻ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൻറെ തെന്ന്ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. വിദേശനിക്ഷേപം കൊണ്ടുവന്ന് എൽഐസിയെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തുനിൽക്കുമെന്നും എംപി കൂട്ടിച്ചേർത്തു.
എൽ ഐ സി ഇൻഷുറൻസ് പരിഷ്കരണത്തിന് പിന്നാലെ ഏജൻറ് മാരുടെ കമ്മീഷൻ തുക കേന്ദ്രസർക്കാർ വർധിപ്പിക്കുക , ഇൻഷുറൻസ് തുക യിലെ ജിഎസ്ടി ഒഴിവാക്കുക, പോളിസിയിലെ എൻട്രിയിലെ പ്രായപരിധി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ മുന്നോട്ടുവച്ചു. ഡോ. വി ശിവദാസൻ എം പി, മുൻ എംപി എ സമ്പത്ത് , സോമനാഥ് ഭട്ടാചാര്യ തുടങ്ങിയവർ മാർച്ചിന് പിന്തുണയുമായി എത്തി. 24 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി എൽഐസി ജീവനക്കാരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here