റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രം

റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ നിലവില്‍ കിലോയ്ക്ക് 170 രൂപ കേരളം സാമ്പത്തിക സഹായമായി റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് 250 രൂപയാക്കി ഉയര്‍ത്തുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും യഥാര്‍ത്ഥ ചെലവിന്റെ 25 ശതമാനമെങ്കിലും പ്ലാന്റിങ് ആന്‍ഡ് റീപ്ലാന്റിങ് സബ്‌സിഡികളായി നല്‍കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

Also Read: ഇവിടം സെയിഫാണ്‌; സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും

കൂടാതെ സ്വാഭാവിക റബ്ബറിന്റെയും കോമ്പൗണ്ട് റബ്ബറിന്റെയും ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്നും സ്വാഭാവിക റബ്ബറിന് കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യങ്ങളോടും അനുകൂല നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല. ഇത് സംബന്ധിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News