കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനയുടെ അനുഛേദം 131 പ്രകാരം കേരളം സമർപ്പിച്ചിരിക്കുന്ന ഒറിജിനൽ സ്യൂട്ടും അടിയന്തിരമായി കടമെടുക്കാൻ ആവശ്യപെട്ടുള്ള അപേക്ഷയുമാണ് കോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ALSO READ: ജ്യൂസെന്ന് കരുതി കീടനാശിനി കുടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കഴിഞ്ഞ തവണ കേരളത്തിൻ്റെ സ്യൂട്ട് ഹർജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചേക്കും. പെൻഷൻ നൽകുന്നതിനും മറ്റ് ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനും അടിയന്തരമായി കടമെടുക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നു കേരളം കോടതിയിൽ ആവശ്യപെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അനാവശ്യ ഇടപെടലുകൾ സാമ്പത്തിക ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും കേരളം ഹർജിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News