
കുവൈറ്റിൽ സാലറി അക്കൗണ്ടുകൾ ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് കർശനമായ മുന്നറിയിപ്പ് നൽകി. അക്കൗണ്ട് ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ, അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം രണ്ട് ദിനാർ വീതം കുറയ്ക്കുന്ന നടപടിയാണ് ചില ബാങ്കുകൾ സ്വീകരിച്ചിരുന്നത്. ഈ നടപടി ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സെൻട്രൽ ബാങ്കിന്‍റെ ഇടപെടൽ.
ALSO READ; യുഎഇയുടെ വിദേശവ്യാപാരം ആദ്യമായി മൂന്ന് ട്രില്ല്യണ്‍ ദിര്‍ഹത്തില്‍ എത്തി
വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായും മൈനർ അക്കൗണ്ട് ആയും തുറന്ന അകൗണ്ടുകളിൽ മിനിമം ബാലൻസ് നിശ്ചിത സംഖ്യയിൽ കുറവ് ആണെങ്കിൽ രണ്ട് ദിനാർ ഫീസ് ഈടാക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്കിന്റെ പുതിയ ഇടപെടൽ. ഉപഭോക്താക്കളുടെ അനുമതി കൂടാതെ എത്രയും പെട്ടെന്ന് ഈ നടപടികൾ നിര്‍വഹിക്കണമെന്ന് സെൻട്രൽ ബാങ്ക് ബന്ധപ്പെട്ട ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
NEWS SUMMARY: The Central Bank of Kuwait issued a strict warning that it will not allow charging fees to customers in Kuwait for accounts other than salary accounts that do not have a minimum balance.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here