കേന്ദ്ര ബജറ്റ്; പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമെന്നും സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നുവെന്നും വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ALSO READ:‘ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നത് ‘: ബിനോയ് വിശ്വം എം പി

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്ര ബജറ്റില്‍ ഇല്ല. ആരോഗ്യകരമായ രീതിയില്‍ അല്ല രാജ്യം പോകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഒന്നും കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തില്‍ നിന്ന് മുപ്പതിനായിരം കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ALSO READ:‘ബജറ്റിൽ തൊഴിലുറപ്പ് വിഹിതം, കാർഷിക വളങ്ങളുടെ സബ്സിഡി വിഹിതം എന്നിവ കൂട്ടിയിട്ടില്ല’: മന്ത്രി കെ.എൻ.ബാലഗോപാൽ

ബജറ്റില്‍ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയും നീക്കിയിരുപ്പ് കാണുന്നില്ല. ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുള്ള ഒന്നും ബജറ്റിലില്ല. സംസ്ഥാനത്തിന് തുക അനുവദിക്കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നു. കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ് ബജറ്റ്. സില്‍വര്‍ ലൈന്‍ കേന്ദ്രം തന്നെ പരിശോധിക്കുന്ന വിഷയമാണ്. പ്രാദേശിക ബിജെപി നേതാക്കള്‍ കാണുന്നതുപോലെ ആകരുത് ഇന്ത്യയുടെ ഭരണാധികാരികള്‍ കാണേണ്ടതെന്നെും മന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News