‘ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബജറ്റ്’: പി ആർ കൃഷ്ണൻ

ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. വിലവർദ്ധനവ് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഒന്നും തന്നെ ധനമന്ത്രിയുടെ ഇടക്കാല ബജറ്റിലില്ല. അത് കൊണ്ട് തന്നെ അത്യാവശ്യ ഭക്ഷ്യ ധാന്യ വിതരണ മേഖലയിൽ വൻ തോതിലുള്ള കരിച്ചന്തയും ഊഹക്കച്ചവടവും വർധിക്കും.

ALSO READ: ജല മലിനീകരണം; പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന

കേന്ദ്ര സർക്കാർ വകുപ്പുകളിൽ ഒഴിഞ്ഞു കിടക്കുന്ന 12 ലക്ഷത്തിലധികം ഒഴിവുകളിൽ നിയമനം നടത്തുമെന്ന ഉറപ്പും ധനമന്ത്രിയുടെ ബജറ്റിലില്ല. അത് പോലെ രാജ്യത്ത് അടഞ്ഞു കിടക്കുന്ന 12 ലക്ഷത്തിലധികം ചെറുകിട വ്യവസായ ശാലകൾ പുനർപ്രവർത്തിപ്പിക്കുവാനുള്ള നിർദ്ദേശങ്ങളും ബജറ്റിലില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾക്കും ബജറ്റിൽ മിണ്ടാട്ടമില്ല. ഇത് തൊഴിലില്ലായ്‌മ രൂക്ഷമാക്കും. വൻ കിട വ്യവസായികൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടികളുടെ സൂചനയും ബജറ്റിൽ കണ്ടില്ല.

ALSO READ: ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

മോദി സർക്കാരിന്റെ കോർപ്പറേറ്റ് റേറ്റ് പ്രീണന നയത്തിന്റെ പ്രകടമായ തെളിവാണിത്. രാജ്യത്തെ വിദേശ നാണ്യ ശേഖരത്തിന്റെ വലിയ മുതൽക്കൂട്ട് സംഭാവന ചെയ്യുന്നവരാണ് ഇന്ത്യയിലെ പ്രവാസികൾ. എന്നാൽ അവരുടെ ക്ഷേമത്തിനുള്ള ഒരു നിർദ്ദേശവും ബഡ്‌ജറ്റിൽ സ്ഥലം പിടിച്ചില്ല.

കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില ലഭ്യമാക്കണമെന്ന സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പിലാക്കുമെന്ന ഉറപ്പും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ഇത് കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. മൊത്തത്തിൽ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനുതകുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. അത് കൊണ്ട് തന്നെ ഈ ബജറ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്നതിൽ സംശയമില്ല. മഹാരാഷ്ട്രയിലെ സി ഐ ടി യു അതിന്റെ മുൻ നിരയിലുണ്ടാകും.

(ലേഖകൻ മഹാരാഷ്ട്രയിലെ മുതിർന്ന തൊഴിലാളി യൂണിയൻ നേതാവാണ് )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News