കേന്ദ്ര വനം-വന്യജീവി സംരക്ഷണം നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പ്രമേയം. വന്യമൃഗങ്ങളുടെ കടന്നാക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും കാര്‍ഷിക സമ്പത്തും സംരക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
1972 കേന്ദ്ര വനം വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കാട്ടുപന്നിയെ നിയമപ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവന്‍ സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വന്യ മൃഗങ്ങളുടെ ആക്രമം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
പ്രധിനിധിസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയോടെ ആയിരുന്നു സമ്മേളന നടപടികളുടെ ആരംഭിച്ചത്. 11 ഏരിയ കമ്മിറ്റികള്‍ പങ്കെടുക്കുന്ന പൊതു ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കും.തുടര്‍ന്ന് ജില്ലാ ,സംസ്ഥാന നേതൃത്വം മറുപടി നല്‍കും.കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പന്നികളെ നിയമ ഭേദഗതി വരുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയര്‍ന്നു. മലയോര ജില്ലയായ പത്തനംതിട്ടയിലെ പ്രധാന പ്രശ്‌നങ്ങളൊന്നാണ് വന്യ ജീവി ആക്രമണം.വിവിധ രാജ്യങ്ങളില്‍ വന്യജീവികളെ സര്‍ക്കാറിന്റെ ഇടപെടല്‍ വഴി നിയന്ത്രിക്കാറുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായി വീഴ്ച വരുത്തിയെന്നും സമ്മേളനം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് കാട്ടുന്ന സാമ്പത്തിക ഉപരോധത്തിനെതിരെയും പ്രമേയത്തിലൂടെ സമ്മേളനം പ്രതിഷേധം അറിയിച്ചിരുന്നു.
സമ്മേളനത്തിന്റെയും മൂന്നാം ദിവസമായ നാളെ പുതിയ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയും തെരഞ്ഞെടുക്കും. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here