ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം ; കേരളത്തിന് വെറും 145.60 കോടി മാത്രം, മഹാരാഷ്ട്രയ്ക്ക് 1492 കോടി

രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്രം. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കേരളത്തിന് പ്രളയ സഹായമായി വെറും 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അതേസമയം മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്. ആസ്സാമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയും ധനസഹായം പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് കേരളത്തിന് അനുവദിച്ചത്.

ALSO READ : ‘സയണിസ്റ്റുകളുടെ കൂടെ ചേർന്ന് നിൽക്കാൻ ആർഎസ്‌എസിനു മടിയില്ല’ ; പലസ്തീൻ വിഷയത്തിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ച തുക. ദുരന്ത നിവാരണ ഫണ്ടിലേക്ക് കേരളത്തിന് ധനസഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം എത്തിയത്. അതേസമയം ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായത്തില്‍ ഇപ്പോഴും ചലനമുണ്ടായിട്ടില്ല. പ്രളയത്തിനുള്ള പ്രത്യേക സഹായമായല്ല ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കേണ്ട ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതമാണ് ഇപ്പോള്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News