
പ്രതിപക്ഷ പ്രതിഷേധം മറികടന്നും ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാണെന്നും അർഹരായ വോട്ടർമാരെ മുഴുവൻ ഉൾപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. പുനഃപരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം പരിഷ്കരണം നടപ്പിലാക്കിയ മൂന്ന് കോടിയോളം വോട്ടർമാരാണ് പട്ടിയിൽ നിന്നും പുറത്തു പോകുന്നത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കയുള്ള വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിപക്ഷ പ്രതിഷേധം മറികടന്നും തീരുമാനവുമായി മുന്നോട്ടു പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാണെന്നും അർഹരായ ഒരാളെയും ഒഴിവാക്കില്ലെന്നുമുള്ള ന്യായീകരണമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയത്.
ഇതിന്റെ ഭാഗമായി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയ പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കും. അതേസമയം തിരക്കിട്ട പരിഷ്കരണത്തിൽ എൻഡിഎ സഖ്യകക്ഷികളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ജനന മരണ രജിസ്ട്രേഷന്റെ കാര്യത്തിൽ ഉൾപ്പെടെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്ത് പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരുന്നതിലൂടെ മൂന്നു കോടിയിലധികം വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവിൽ രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റർ എന്ന ബിജെപി അജണ്ടയാണ് നടപ്പിലാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here