ദേശീയ പണിമുടക്ക്: കേന്ദ്ര ജീവനക്കാരുടെ വാഹന പ്രചാരണ ജാഥ

CITU

കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി – ജനവിരുദ്ധ നയം തിരുത്തണമെന്നാവിശ്യപ്പെട്ട് ജൂലൈ 9 ന് നടക്കുന്ന ദേശവ്യാപക പണി മുടക്കിൻ്റെ പ്രചരണാർത്ഥം കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻ്റ് വർക്കേഴ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തി.

ഐ എസ് ആർ ഓ വേളിയിൽ നിന്ന് ആരംഭിച്ചു ജാഥ ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമദ് മാഹിൻ ക്യാപ്റ്റനായും ട്രഷറർ കെ വി മനോജ് കുമാർ വൈസ് ക്യാപ്റ്റൻ വൈസ് പ്രസിഡൻ്റ് അനിൽ കുമാർ മാനേജരായും പങ്കെടുത്തു.

Also Read: കാസർ​ഗോട്ടെ ക്യാമ്പസുകളിൽ നിന്ന് വിവിധ കോഴ്സുകൾ മാറ്റാനുള്ള കണ്ണൂർ സർവകലാശാലയുടെ നീക്കത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം

അതേസമയം, ദേശീയ പണിമുടക്കിന്‌ മുന്നോടിയായി സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി മുനിസിപ്പൽതല പ്രചാരണ ജാഥ സംഘടിപ്പിച്ചു. മുഴങ്ങോട്ടുവിളയിൽ സിപിഐ മണ്ഡലം സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനംചെയ്തു. വി ദിവാകരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി ആർ വസന്തൻ, വൈസ് ക്യാപ്റ്റൻ ആർ രവി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News