ബജറ്റ് സമ്മേളനം: സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. നാളെയാണ് സര്‍വകക്ഷി യോഗം. ബുധനാഴ്ച ബജറ്റ് സമ്മേളനം ആരംഭിക്കും. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാവിലെ 11.30 നാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.

Also Read: തൃണമൂൽ – കോൺഗ്രസ് പോര്: ന്യായ് യാത്രക്ക് ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണ അനുമതിക്കുള്ള അപേക്ഷ പോലും തള്ളി മമത സർക്കാർ

31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. അന്ന് സാമ്പത്തിക സര്‍വേയും സഭയില്‍ വയ്ക്കും. വ്യാഴാഴ്ചയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

Also Read: കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബിജെപി മെമ്പര്‍മാരുടെ പിന്തുണയോടെ യുഡിഎഫ് ജയം

നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 9 വരെ 10 ദിവസം നീണ്ട് നില്‍ക്കുന്നതാണ് ബജറ്റ് സമ്മേളനം. കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനായിരുന്നു. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്‌പെന്‍ഡ് ചെയ്തത്. ടിഎംസി എം പി മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News