
ആഭ്യന്തര വിപണിയിലെ പണപെരുപ്പം തടയാൻ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 30 വരെയാണ് കയറ്റുമതി നിരോധിച്ചത്. ലോകത്തെ രണ്ടാമത്തെ പഞ്ചസാര ഉത്പാദക കേന്ദ്രമാണ് ഇന്ത്യ. കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചതോടെ ആഭ്യന്തര ലഭ്യത ഉറപ്പു വരുത്താനാണ് ഈ നീക്കം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം നടത്തിയത്.
കയറ്റുമതി നിരേോധിച്ചതോടെ രാജ്യത്ത് വെളുത്ത പഞ്ചസാരയുടെ ലഭ്യതയിൽ കുറവുണ്ടാവാനും, പഞ്ചസാരയ്ക്ക് വില വർധിക്കാനും സാധ്യതയുണ്ട്. വിജ്ഞാപനം പുറത്തു വരുന്നതിന് മുമ്പ് ചരക്കുമായി പോയ കപ്പലുകൾക്ക് ചില വ്യവസ്ഥകളോടെ ഇളവ് നൽകും. ഇന്ത്യയുടെ ഈ പിൻവാങ്ങൽ ബ്രസീൽ, തായ്ലൻഡ് പോലുള്ള രാജ്യങ്ങൾക്ക് വിപണിയിൽ അവസരം കിട്ടിയേക്കും.
എൽനിനോ പ്രതിഭാസം കാരണം മൺസൂൺ വൈകിയത് കരിമ്പ് കൃഷിയെ സാരമായി തന്നെ ബാധിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ ന്യൂയോർക്ക് വിപണിയിൽ രണ്ട് ശതമാനവും ലണ്ടൻ വിപണിയിൽ മൂന്ന് ശതമാനവുമാണ് പഞ്ചസാരയ്ക്ക് വർദ്ധിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

