കടമെടുപ്പ് പരിധി കേസ്; കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിൽ കേന്ദ്രം ഇന്ന് തീരുമാനം അറിയിക്കും

കടമെടുപ്പ് പരിധിയിൽ കേരളത്തിന്റേത് പ്രത്യേക സാഹചര്യം എന്ന് കണക്കാക്കി ഒറ്റ തവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന സുപ്രിംകോടതി നിർദേശത്തിൽ കേന്ദ്ര സർക്കാർ ഇന്ന് തീരുമാനം അറിയിക്കും. ഇന്ന് 10.30നു തീരുമാനം അറിയിക്കാൻ ആണ് സുപ്രിംകോടതി നിർദേശം നൽകിയത്.

Also Read: കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാമെന്നും വിദഗ്ധരുമായി ആലോചിച്ച് ചെയ്യാൻ പറ്റുന്ന കാര്യം കോടതിയെ അറിയിക്കണമെന്നുമാണ് കോടതി നിർദേശം. അതേ സമയം ഏപ്രിൽ 1നു 5000 കോടി കേരളത്തിന്‌ നൽകാമെന്നു കേന്ദ്രം പറഞ്ഞിരുന്നു. നേരത്തെ കോടതി നിർദേശ പ്രകാരം കേരളത്തിന്‌ കേന്ദ്രം 13608 കോടി നൽകിയിരുന്നു..എന്നാൽ ഇനിയും 19,000 കോടി കൂടി ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.

Also Read: കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News