ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും കാനഡ ആസ്ഥാനമായുള്ള ഭീകരനുമായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിരോധിത ഖാലിസ്ഥാനി സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ഗോള്‍ഡി ബ്രാറിന് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

READ ALSO:ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

2022-ല്‍ നടന്ന പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ പിന്നിലെ ഉത്തരവാദിത്തം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് മൂസെവാല വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ബ്രാര്‍ ആണെന് പൊലീസ് കണ്ടെത്തിയിരുന്നു. 2022 ജൂണില്‍ സിദ്ധു മൂസെവാല കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഗോള്‍ഡി ബ്രാറിനെ കൈമാറുന്നതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

READ ALSO:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News