പ്രത്യേക സമ്മേളനത്തെ കാവിവൽക്കരിച്ച് ബിജെപി; 19ന് പ്രത്യേക പൂജ; ജീവനക്കാരുടെ വസ്ത്രങ്ങളിൽ താമര

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഗണേശ ചതുര്‍ഥി ദിവസമായ 19ന് സിറ്റിങ് പുതിയ മന്ദിരത്തിലാണ് നടക്കുക.അന്നേദിവസം പ്രത്യേക പൂജയുമുണ്ടാകും. ആദ്യ ദിനം സിറ്റിങ് പഴയ മന്ദിരത്തിലാകും നടത്തുക. അവിടെ എംപിമാര്‍ ഓര്‍മകള്‍ പങ്കുവയ്ക്കും. അതേസമയം ലോക്‌സഭാ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസ്ത്രങ്ങളിലും പരിഷ്‌ക്കാരം. പുരുഷന്മാര്‍ക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷര്‍ട്ട്. കൂടാതെ ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റ പരിശീലനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും കൊടുക്കും.

also read :ഷാപ്പിലെ രുചിയില്‍ വീട്ടിലുണ്ടാക്കാം കക്കാ റോസ്റ്റ്

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം 18 മുതൽ 22ആം തീയതി വരെയാണ് നടത്തുന്നത്. ഗണേശ ചതുർഥി ദിവസമായ 19 ആം തീയതി പ്രത്യേക പൂജകൾ നടത്തി പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. എന്നാൽ പുതിയ മന്ദിരത്തിലേക്ക് കടക്കുമ്പോൾ ലോക്‌സഭാ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസ്ത്രങ്ങളിലടക്കം പരിഷ്‌ക്കാരം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പാർട്ടിയുടെ ചിഹ്നമായ താമര പ്രിന്റ് ചെയ്ത വസ്ത്രങ്ങളായിരിക്കും ഇനിമുതൽ ജീവനക്കാർ ധരിക്കുക. പുരുഷന്മാര്‍ക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷര്‍ട്ട് ആണ് ഉള്ളത്. വസ്ത്ര നിർമാണത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി യെ ചുമതലപ്പെടുത്തിയിരുന്നു.

പുതിയ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാരുടെ വസ്ത്രത്തിൽ ഇത്തരം മാറ്റം നടത്തിയിരിക്കുന്നത്. നിലവിലുള്ള വസ്ത്രധാരണ രീതിയായ ബാംഗാന സ്യൂട്ടില്‍ നിന്നും മജന്ത നിറമുള്ള നെഹ്‌റു ജാക്കറ്റിലേക്കായിരിക്കും വസ്ത്രധാരണം മാറുക. ഇതിൽ പുരുഷൻമാർക്കാണ് താമര ചിഹ്നം പ്രിന്റ് ചെയ്ത ക്രീം ഷർട്ട് നൽകുക. അതുകൂടാതെ കാക്കി ട്രൗസറും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പാർലമെന്റിലെ ഇരുസഭകളിലും നിയോഗിക്കപ്പെട്ട മാർഷെലുകളുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. ഇവർ മണിപ്പൂരി അല്ലെങ്കിൽ കന്നഡ തലപ്പാവ് ധരിക്കണം എന്നുമാണ് തീരുമാനം

also read :ചോറിനൊപ്പം വെള്ളരിക്ക പുളിശ്ശേരിയുണ്ടെങ്കില്‍ ഊണ് വേറെ ലെവല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News