ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം

Mohan Bhagwat

ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം. Z പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ വിഭാ​ഗത്തിലേക്കാണ് മോ​ഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ചത്. ഇതോടെ ആർഎസ്എസ് മേധാവിയുടെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതിനും ആഭ്യന്തര മന്ത്രി അമിത് ഷായുടേതിനും തുല്യമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ വർധിപ്പിച്ചത്. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.

Also Read; ഷാജി എൻ കരുൺ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഡോ കെപി മോഹനൻ; പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍

പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അറിയിപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി കർശന പ്രോട്ടോകോൾ വ്യവസ്ഥകൾ ഉൾപ്പെടുത്തും. മോഹൻ ഭാ​ഗവത് യാത്ര ചെയ്യുന്ന എല്ലാ വഴികളിലും ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പ്രത്യേക ഹെലികോപ്ടറിലായിരിക്കും ഇനി ഭാ​ഗവതിന്റെ യാത്ര. വസതിയിലും പ്രത്യേക സുരക്ഷയൊരുക്കും.

Also Read; രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കൊച്ചി വിമാനത്താവളത്തിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News