വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍: ഉമീദ് പോര്‍ട്ടല്‍ പുറത്തിറക്കി കേന്ദ്രം

Umeed portal

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനായുള്ള ഉമീദ് പോര്‍ട്ടല്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ ആറുമാസത്തിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വഖഫ് ഭേതഗതി നിയമം ചോദ്യം ചെയ്തുള്ള കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.

വഖഫ് ഭേദഗതി നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ന്യൂനപക്ഷക്കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് പോര്‍ട്ടല്‍ ഉദ്ഘടനം ചെയ്തത്. വഖഫ് സ്വത്തുക്കളില്‍ സുതാര്യത കൊണ്ടുവരിക എന്നതാണ് പോര്‍ട്ടലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു.

Also Read : മഹാരാഷ്ട്രയിലെ ഉദ്ധവ്-രാജ് താക്കറെ സഖ്യത്തിന് പിന്തുണയുമായി സുപ്രിയ സുലെ

പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ രാജ്യത്തെവഖഫ്‌സ്വത്തുകള്‍ ആറുമാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. സ്വത്തുക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതാത് സംസ്ഥാനവഖഫ് ബോര്‍ഡുകള്‍ വഴിയായിരിക്കും രജിസ്ട്രേഷന്‍ നടപടികള്‍ മുന്നോട്ട് പോവുക.

അനുവദനീയമായ കാലയളവിനപ്പുറം രജിസ്റ്റര്‍ ചെയ്യാത്ത സ്വത്തുക്കള്‍ തര്‍ക്ക പ്രദേശമായി കണക്കാക്കാന്‍ ആണ് കേന്ദ്രത്തിന്റെ നീക്കം. നിയമത്തിലെ തല്‍സ്ഥിതി തുടരണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ അന്തിമവാദം കേട്ട സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ തിടുക്കപ്പെട്ടനടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News