അതിർത്തിയും അദാനിക്ക് എ‍ഴുതിക്കൊടുത്ത് മോദി സർക്കാർ; ദേശസുരക്ഷ നിയമത്തിലടക്കം ഇളവ് വരുത്തി ഊർജ പ്ലാന്‍റിന് സ്ഥലം നൽകിയതായി കണ്ടെത്തൽ

ADANI AT BORDER

അദാനിക്കായി അതിർത്തി സുരക്ഷ നിയമത്തിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയെന്ന് വെളുപ്പെടുത്തൽ. ഇന്ത്യ -പാക്ക് അതിർത്തിയോട് ചേർന്ന് ഹിക്റ്റർ കണക്ക് സ്ഥലത്തു ഊർജ പ്ലാന്റ് നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ ദേശ സുരക്ഷ നിയമത്തിലടക്കം ഇളവ് വരുത്തിയത്. തന്ത്രപ്രധാനമായ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെ റാൻ ഓഫ് കച്ചിലാണ് പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവര്‍ പ്ലാന്‍റിന്‍റെ നിർമാണം.

ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്‍റേതാണ് വെളിപ്പെടുത്തൽ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് അദാനി ഗ്രൂപ്പിന് സഹായമായി മാറിയത്.

ALSO READ; മണിപ്പൂരില്‍ ഭരണ പ്രതിസന്ധി രൂക്ഷം; പുതിയ മുഖ്യമന്ത്രിയാരെന്ന് തീരുമാനമായില്ല, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കെന്ന് സൂചന

2023 മെയ് മാസത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി പരിപാലന നിയമങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ അപേക്ഷ അംഗീകരിച്ചു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ മന്ത്രാലയം ഭേദഗതി ചെയ്ത നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഗുജറാത്ത് സര്‍ക്കാരിന് ഭൂമി വിട്ടു നല്‍കി. ഊർജ മന്ത്രി ആർകെ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി വിട്ടുനല്‍കാന്‍ എസ്ഇസിഐ പ്രേരിപ്പിച്ചതായും പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ ഈ ഭൂമി അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

വിഷയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 2023ൽ ഗുജറാത്ത് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. പിന്നാലെ 2023 ഏപ്രിൽ 21ന് ദില്ലിയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത രഹസ്യ യോഗം സർക്കാർ ചേർന്നു ചേർന്നുവെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനികര്‍ ആശങ്ക രേഖപ്പെടുത്തിയെന്നും ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകിയതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News