സെൻസറിങ്ങിലും മാറ്റം; സിനിമകൾക്ക് മൂന്നു വിഭാഗമായി സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാർ

സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ . യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ലകാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് യുഎ വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപ വിഭാഗങ്ങളിൽ സർട്ടിഫിക്കറ്റ് നൽകും. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന യുഎ 7 പ്ലസ്, 13 വയസിന് മുകളിലുള്ളവർക്ക് കാണാവുന്ന യു എ 13 പ്ലസ്, 16 വയസിന് മുകളിലുള്ളവർക്ക് കാണാവുന്ന യു എ 16 പ്ലസ് എന്നിവയാണ് ഉപവിഭാഗങ്ങൾ. സെൻസർ ബോർഡിൽ വനിത അംഗങ്ങളുടെ എണ്ണം കൂട്ടും.

Also Read: ലോകായുക്ത ബിൽ; ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: മന്ത്രി പി രാജീവ്

സർട്ടിഫിക്കേഷൻ നടപടികളിലെ തേർഡ് പാർട്ടി ഇടപെടൽ ഒഴിവാക്കും. സെൻസർ ചെയ്യാൻ ഓൺലൈനായി അപേക്ഷിക്കാം. ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സിനിമകളുടെ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ ഇ-സിനിപ്രമാൺ പോർട്ടൽ വഴി അപേക്ഷിക്കാം. സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളുടെ കരടിന്മേൽ മാർച്ച് ഒന്ന് വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

Also Read: കോഴിക്കോട് എൻ ഐ ടിയിൽ മലയാളം പത്രങ്ങൾക്ക് വിലക്ക്; ദേശാഭിമാനിക്കുൾപ്പടെ വിലക്കേർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News