
രാജ്യത്ത് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവിലകൂട്ടാൻ കേന്ദ്രസർക്കാർ. മെയ് മാസത്തിൽ ഇന്ധന വില കൂടാൻ സാധ്യതെയന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിമാന ഇന്ധനത്തിന്റെയും വാണിജ്യ സിലിണ്ടറുകളുടെയും വില നേരത്തെ കൂട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് പെട്രോൾ, ഡീസൽ വിലവർധന മാറ്റിവയ്‍ക്കുകയായിരുന്നു.
എന്നാൽ എണ്ണ വിതരണം കമ്പനികൾക്ക് സഹായകമാകും വിധം എക്‌സൈസ് തീരുവ കുറച്ചിരുന്നു. സ്വകാര്യ എണ്ണ വിപണന കമ്പനികളായ ഷെൽ ഇന്ത്യയും നയാരയും പെട്രോളിന്റെയും ഡീസലിന്റെയും വില നേരത്തെ തന്നെ വർദ്ധിപ്പിച്ചിരുന്നു. വ്യാവസായിക, കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വിലകൂടി കൂട്ടിയാൽ എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകും. അതേസമയം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് വ്യാജമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Also read: രേഖപ്പെടുത്തിയത് ‘ഇല്ലാത്ത വകുപ്പ്’; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ഭാര്യയ്ക്ക് ജാമ്യം
ഇന്നലെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പുകൾ പൂർത്തിയായത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതിരുന്നത്. ഇനി ഇതോടെ ജന ജീവിതത്തെ സാരമായി ബാധിക്കുന്ന തീരുമാനങ്ങളായിരിക്കും കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുക. ഇതിൻ്റെ ആശങ്കയിലുമാണ് ജനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

