
കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ലിൻ്റോ ജോസഫ് എംഎൽഎ. കാവിവൽക്കരണത്തിൽ നിന്ന് സർവ്വകലാശാല രക്ഷിക്കാനാണ് ഭേദഗതിയെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരള സർവകലാശാല തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നും നിങ്ങളുടെ താരാട്ട് കേട്ടല്ല എസ്എഫ്ഐ വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങൾ കൊണ്ടുവന്നു: മന്ത്രി ആർ ബിന്ദു
കോൺഗ്രസ് ഭരണത്തിൽ ഇരിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിച്ചത്. അന്ന് വൈസ് ചാൻസലറായി നിശ്ചയിച്ച ആൾ ഇന്ന് ബിജെപി നേതാവാണെന്നും സ്കൂൾ അധ്യാപകനെ വൈസ് ചാൻസറായി നിയമിക്കാൻ ശ്രമിച്ചത് അക്കാലത്തായിരുന്നുവെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.
ഗവർണർമാർ സംസ്ഥാനത്തിന്റെ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കരുതിയാണ് ചാൻസ് പദവി അവർക്ക് നൽകിയത്. എന്നാൽ പുതിയകാലത്ത് ഗവർണർമാർ രാഷ്ട്രീയ ചട്ടുകമാകുന്നു. ബിജെപി ഗവർണർമാരെ ഉപയോഗപ്പെടുത്തി സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും അതിനെതിരായ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് നിയമഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here