
ബിരുദമുള്ളവർക്ക് കേന്ദ്രസർക്കാർ ജോലി നേടാൻ അവസരം വന്നെത്തി. 1484 ഒഴിവുകളാണുള്ളത്. എയിംസ് ആശുപത്രികളിൽ വിവിധ തസ്തികകളിലാണ് നിയമനം.ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അഞ്ചാമത് കോമൺ റിക്രൂട്ട്‌മെന്റ് എക്സാമിനേഷൻ 2026 വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിലെ 20 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഐസിഎംആർ, ആർഎംഎൽ ഹോസ്പിറ്റൽ തുടങ്ങി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 28 പ്രമുഖ സ്ഥാപനങ്ങളിലുമായി 57 തസ്തികകളിലാണ് ഈ നിയമനം നടക്കുന്നത്. സീനിയർ നഴ്സിങ് ഓഫീസർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അറ്റൻഡന്റ്, പബ്ലിക് ഹെൽത്ത് നഴ്സ്, എഎൻഎം, ലാബ് ടെക്നീഷ്യൻ, ഒടി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഇസിജി/ഇഇജി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്,എൽഡിസി, യുഡിസി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
also read:ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി പി വി വിഷ്ണുമായ
ഉദ്യോഗാർത്ഥികൾക്ക് www.aiimsexams.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജൂൺ 13 മുതൽ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയം ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ജൂലായ് മൂന്നുവരെ അപേക്ഷിക്കാൻ അവസരമുണ്ട്.ഇതിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ജൂലായ് 25 മുതൽ 27 വരെ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

