ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ‘ഡാര്‍ക്ക് പാറ്റേണുകള്‍ക്ക്’പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ‘ഡാര്‍ക്ക് പാറ്റേണുകള്‍ക്ക്’ പൂട്ടിട്ട് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കും. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് (CCPA)യാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നവംബര്‍ 30 മുതല്‍ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.നിയമം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. കൂടാതെ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. പിഴ ഏകദേശം 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരെയാകാം.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക അതിനൊപ്പം ചേര്‍ക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയില്‍ അധിക തുക ഈടാക്കുക പോലെയുള്ളവ ഡാര്‍ക്ക് പാറ്റേണിന് ഉദാഹരണങ്ങളാണ്. ഉപയോക്തൃ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാനുള്ള ഓപ്ഷനുകളാണ് ഡാര്‍ക്ക് പാറ്റേണുകള്‍.

ALSO READ: ഞാൻ അപമാനിതൻ ആയി, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാവരുത്; ഫറൂഖ് കോളേജിനെതിരെ ജിയോ ബേബി

ഉപയോക്താക്കള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവ ചെയ്യാനായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും വിധമായിരിക്കും ഇത്തരം ഡാര്‍ക്ക് പാറ്റേണുകളുടെ രൂപകല്‍പ്പന. ഉപഭോക്താക്കളുടെ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്ന നടപടി സങ്കീര്‍ണമാക്കാനും അതിലെ കാന്‍സലേഷന്‍ ഓപ്ഷന്‍ മറച്ച് വയ്ക്കുക, ഉപയോക്താക്കളുടെ ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കപ്പെടുന്നതും ഇത്തരം ഡാര്‍ക്ക് പാറ്റേണുകളുടെ മറ്റൊരു പ്രധാന പ്രശ്‌നമാണ്.

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളിലും പെരുമാറ്റത്തിലും കൃത്രിമം കാണിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ഡാര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കാരണമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.

ALSO READ: ഹജ്ജ്‌ യാത്രയ്ക്കുള്ള മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News