
കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന ലോക്‌സഭയില്‍ ഉന്നയിച്ച് ശശി തരൂര്‍ എംപി. കേന്ദ്രം കേരളത്തോട് കടുത്ത രീതിയിലുള്ള അവഗണന കാണിക്കുന്നുവെന്നും. ദുരന്തബാധിതരെ പോലും കേന്ദ്രം ക്രൂരമായി അവഗണിക്കുകയാണെന്നും ശശി തരൂർ എംപി സഭയിൽ പറഞ്ഞു.
വയനാടിനുള്ള കേന്ദ്രം സഹായം ഇതുവരെ ലഭ്യമായിട്ടില്ല, അടിയന്തര ഇടപെടലിന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടു പോലും നടപടിയെടുത്തിട്ടില്ലെന്നും 2000 കോടിയോളം രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് ചെലഴിക്കട്ടെ എന്ന പിടിവാശിയിലാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി വിഹിതം കേരളത്തിന് കിട്ടുന്നില്ല. 22 എയിംസുകള്‍ അനുവദിച്ചിട്ടും കേരളത്തിന് ഒന്നു പോലും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ കടുത്ത അവഗണന കാരണം തന്റെ മണ്ഡലത്തില്‍ പോലും പല പദ്ധതികളും നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പല പദ്ധതികളും ഗുജറാത്തിലേക്ക് കൊണ്ടുപോകുകയാണ്. ആശാ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചു നല്‍കുന്നില്ലെന്നും ശശി തരൂർ എംപി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here