48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം; എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

msc elsa 3

കൊച്ചി തീരത്ത് എം എസ് സി എൽസ മുങ്ങിയ സംഭവത്തിൽ എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇന്ത്യൻ തീരത്തെ ആഘാതത്തിലാക്കി. എണ്ണച്ചോർച്ച നീക്കിയില്ല, സാൽവേജ് നടപടികൾ വൈകിപ്പിച്ചുവെന്നും നോട്ടീസിൽ പറയുന്നു. കേരളത്തിലെ തീരദേശ മേഖലയെ ഇതു ബാധിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് വലിയതോതിൽ ജോലിയും വരുമാനവും ഇതുമൂലം നഷ്ടപ്പെട്ടു. കൂടുതൽ കാലതാമസം മനപ്പൂർവ്വമായ ലംഘനമായി കാണുമെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നു. ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയും 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറുകളിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കിയത്.

ALSO READ: എംവി വാൻ ഹായ് 503: കപ്പലിനെ പുറം കടലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

എം എസ് സി മൂന്ന് എന്ന കപ്പലിലെ കണ്ടൈനറുകളിൽ എന്ത് എന്ന ചോദ്യങ്ങൾക്കാണ് ഇതോടെ ഉത്തരമാകുന്നത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് ആണ് 13 കണ്ടെയിനറുകളിൽ ഉള്ളത്. ഇത് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ എന്ന വാതകം ഉണ്ടാകും. പെട്ടെന്ന് തീപിടിക്കുന്നതാണിത്. ഇതിൽ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.

കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടയ്നറുകളിൽ ക്യാഷ് ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരിശോധനയിൽ ഇത് കശുവണ്ടി ആണെന്ന് വ്യക്തമായി. കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്. പോളിമർ അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് പേന മുതൽ കസേര വരെയുള്ള വസ്തുക്കൾ നിർമ്മിക്കുവാനുള്ള അസംസ്കൃത വസ്തു വസ്തുക്കളാണ്.

46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും ആണെന്നും സർക്കാർ നൽകിയ വിവരത്തിൽ നിന്ന് വ്യക്തമാകുന്നു. 39 കണ്ടെയ്നറുകളിൽ കോട്ടണാണുള്ളത്. 71 കണ്ടെയ്നറുകളിൽ സാധനങ്ങൾ ഒന്നുമില്ല. 87 കണ്ടെയ്നറുകളിൽ തടിയാണുള്ളത്. 60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കാനുള്ള ഹോളിമർ അസംസ്കൃത വസ്തു. 643 കണ്ടെയ്നറുകൾ എന്നാണ് സർക്കാർ വിശദീകരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അങ്ങനെയാണ് കപ്പൽ മുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News