രാഷ്ട്രീയ നേട്ടം ഉണ്ടെങ്കില്‍ സഹായിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്: ജോസ് കെ മാണി എം പി

jose-k-mani-criticizes-central-govt

എവിടെയെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടെങ്കില്‍ സഹായിക്കാം എന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ജോസ് കെ മാണി എം പി. ഇത് എല്ലാ കേന്ദ്ര പദ്ധതികളിലും കാണാന്‍ കഴിയുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിനുള്ള എയിംസ് അതിനു ഉദാഹരണമാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:  ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ല: ബിനോയ് വിശ്വം എം പി

അതേസമയം,  ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ലെന്ന് ബിനോയ് വിശ്വം എം പി. കേരളത്തിലെ കോണ്‍ഗ്രസിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് മറുപടി നല്‍കി. ഇനിയെങ്കിലും മനസിലായാല്‍ വൈകിയ വേളയില്‍ എങ്കിലും സമരത്തിന്റെ ഭാഗമാകണമെന്ന് ബിനോയ് വിശ്വം എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ടു ഖാര്‍ഗെക്ക് കത്ത് നല്‍കിയിട്ടുണ്ട്, അതിനു മറുപടി ലഭിച്ചാല്‍ അല്ലേ കോണ്‍ഗ്രസ് നിലപാട് വ്യക്തമാകൂവെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News