ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ അക്രമണത്തെ അപലപിക്കാൻ തയ്യാറാകാതെ പാർലമെൻ്റിൽ കേന്ദ്രസർക്കാർ

PARLIAMENT

ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ അക്രമണത്തെ അപലപിക്കാൻ തയ്യാറാകാതെ പാർലമെൻ്റിൽ കേന്ദ്രസർക്കാർ പ്രസ്താവന. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയത് ഇരു സഭകളെയും പ്രക്ഷുബ്ധമാക്കി. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ പേര് പോലും പരാമർശിക്കാതെ ആയിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവന.

വെറും പ്രസ്താവനയിലൂടെ ചർച്ചയിൽ നിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടാൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും, പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച വേണമെന്നുമുള്ള ആവശ്യത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇരു സഭകളിലും അരങ്ങേറിയത്. പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടെ വിദേശാര്യ മന്ത്രി എസ് ജയശങ്കർ ആദ്യം രാജ്യസഭയിലും തുടർന്ന് ലോക്‌സഭയിലും പ്രസ്താവന നടത്തി. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ പേര് പറയാനോ, അതിക്രമത്തെ അപലപിക്കാനോ തയ്യാറാകാതെയുള്ള പ്രസ്താവനയാണ് വിദേശകാര്യ മന്ത്രി സഭയിൽ നടത്തിയത്.

Also read: ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ

ചർച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് ഇന്ത്യൻ നിലപാട്, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി സാഹചര്യം നേരിട്ട് വിലയിരുത്തുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഊർജ്ജമേഖലയിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങിയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News