
കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിന്റെ നികുതി വിഹിതത്തിലുണ്ടായത് ഗണ്യമായ കുറവ്. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധനകാര്യമന്ത്രാലത്തിന്റെ വെളിപ്പെടുത്തൽ.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം സംബന്ധിച്ച് രാജ്യസഭയിൽ ഡോക്ടർ ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഓരോ സംസ്ഥാന ങ്ങളുടെയും നികുതി വിഹിതത്തിന്റെ ശതമാനം തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലുണ്ടായത് വൻ വർധനയാണ്.
ALSO READ; കോർപ്പറേറ്റ് കിട്ടാക്കടം: പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടി
2015 മുതൽ 2020 വരെ 2.50 % ആയിരുന്ന കേരളത്തിന്റെ നികുതി വിഹിതം 2021-26 കാലയളവിൽ 1.92% ആയി കുറഞ്ഞു. ഇക്കാലയളവിൽ ബീഹാറിന്റേത് 9.66% ൽ നിന്ന് 10.058 % ആയി വർധിച്ചതായും മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെയും വിഹിതത്തിൽ വർദ്ധനയുണ്ടായി.
എന്നാൽ തെലങ്കാന കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും നികുതി വിഹിതത്തിൽ കുറവുണ്ടായി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാറിന്റെ സാമ്പത്തിക വിവേചനം തെളിയിക്കുന്നതാണ് കണക്കുകൾ.ഇത് സാമ്പത്തിക ഫെഡറലിസ തത്വങ്ങങ്ങളെക്കുറിച്ച് ആശങ്ക ഉളവാക്കുന്നതാണെന്ന് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടി ക്കാട്ടി..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here