സമഗ്രശിക്ഷ കേരളയെ തകര്‍ക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാർ ഉപേക്ഷിക്കണം; കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം

KSTA

പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് രൂപീകൃതമായ സമഗ്ര ശിക്ഷ കേരളയെ പിന്തുണക്കുന്നതിന് പകരം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കാനാണ് എസ്എസ്കെ പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ നിരവധി ചെറുകിട കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് സംഘടന വിമർശിച്ചു.

പിഎം ശ്രീ, പിഎം ജന്‍മന്‍, ഡിഎ ജുഗ എന്നിങ്ങനെ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുകയാണ്. പിഎം ശ്രീ ഏറ്റെടുക്കാത്തതിന്റെ പേരില്‍ എസ്എസ് കെയ്ക്ക് 794.12 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.

ALSO READ; കേന്ദ്ര നയങ്ങൾക്കെതിരെ ഐക്യനിര അനിവാര്യം: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം

കേന്ദ്രനയങ്ങള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മറവില്‍ അടിച്ചേല്‍പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ ഗുണമേന്മാപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, വിദ്യാഭ്യാസരംഗത്ത് കേരളത്തിനുള്ള മുഴുവന്‍ വിഹിതവും അനുവദിക്കണമെന്നും കെഎസ്ടിഎ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News