
സർവകക്ഷി സംഘങ്ങളുടെ വിദേശപര്യടനം ബിജെപി ധ്രുവീകരിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യൻ ജനതയെ കേന്ദ്ര സർക്കാർ വിശ്വാസത്തിൽ എടുക്കണമെന്നും എം പി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള വിദേശപര്യടനം ബിജെപി ധ്രുവീകരണം നടത്താൻ സാധ്യതയുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പര്യടനത്തിലൂടെ വിദേശരാജ്യങ്ങളെ വിശ്വാസത്തിൽ എടുത്ത കേന്ദ്രസർക്കാർ സ്വന്തം ജനതയെ വിശ്വാസത്തിൽ എടുക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആയിരുന്നു എംപിയുടെ പ്രതികരണം.
പ്രത്യേക പാർലമെന്റ് സമ്മേളനം ഇല്ലെന്ന് വ്യക്തമാക്കാനാണ് പാർലമെന്റ് ചരിത്രത്തിലെ മുൻകൂട്ടിയുള്ള സമ്മേളന പ്രഖ്യാപനം. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വേണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല നിലപാടിലാണ് പ്രതിപക്ഷം എന്നും എം പി കൂട്ടിച്ചേർത്തു. യശ്വന്ത് വർമ്മക്കെതിരെയുള്ള ഇംപീച്ച്മെന്റ് നടപടി ആരംഭിച്ചാൽ, വിദ്വേഷ പരാമർശം നടത്തിയ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടിയും സഭയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശപര്യടനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചതായും ജോൺ ബ്രിട്ടാസ് എംപി വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

