ശാസ്‌ത്ര പുരസ്കാരങ്ങള്‍ റദ്ദാക്കി സയൻസ്‌ അക്കാദമികൾ, നടപടി കേന്ദ്ര നിർദേശത്തെ തുടര്‍ന്ന്

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ ശാസ്‌ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ്‌ അക്കാദമികൾ. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ്‌ സയൻസ് അക്കാദമികൾ അവാർഡുകൾ റദ്ദാക്കിയത്‌.

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുവ ശാസ്ത്രജ്ഞർ, ശാസ്ത്ര അധ്യാപകർ, അന്തർദേശീയ നിലവാരമുള്ള ശാസ്ത്രജ്ഞർ എന്നിവർക്കുള്ള 72 അവാർഡുകൾ റദ്ദാക്കി, അതേസമയം നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ (NASI) 20-ലധികം അവാർഡുകൾ നിർത്തലാക്കിയതായാണ്  റിപ്പോർട്ട്‌.

ALSO READ: ബാലുശ്ശേരിയില്‍ എയിംസിന് സ്ഥലമേറ്റടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

ശാസ്ത്രജ്ഞർക്കായി ശാസ്ത്രജ്ഞർ ഏർപ്പെടുത്തിയ അവാർഡുകൾ റദ്ദാക്കാനുള്ള നീക്കം നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം കവർന്നെടുക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. സർക്കാർ ഫണ്ട്‌ നൽകുന്ന സ്ഥാപനങ്ങൾ എന്ത്‌ അവാർഡുകൾ നൽകണമെന്നത്‌ സർക്കാർതന്നെ തീരുമാനിക്കും എന്നാണ്‌ പറഞ്ഞുവയ്‌ക്കുന്നത്‌.

രാജ്യത്തെ മൂന്നാമത്തെ സയൻസ് അക്കാദമിയായ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന് സമാനമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അവാർഡുകളൊന്നുമില്ലെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്‌ടി) തിരികെ കത്തെഴുതിയതായി അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ALSO READ: എഐ ക്യാമറ; കോടതി പരാമർശം വ്യക്തമായി മനസിലാക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി: മന്ത്രി പി. രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News