
കേരളത്തിന് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യപ്പെട്ട തുക അനുവദിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് കേന്ദ്ര സർക്കാർ. കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാതെ വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളം ആവശ്യപ്പെട്ട തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി നൽകിയ കത്തിന് ആണ് വകുപ്പ് മന്ത്രി വ്യക്തമായ ഉത്തരം നൽകാത്തത്. വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് കേന്ദ്രം പണം അനുവദിക്കുന്നത് സമർപ്പിക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ്.
also read: ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ്; ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണം നടത്താൻ ഇഡി
കേരളം സമർപ്പിച്ചിട്ടുള്ള വാർഷിക പദ്ധതി അനുസരിച്ച് 11.31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാർഷിക പദ്ധതിക്കപ്പുറത്ത് ധനകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ആവശ്യമാണ് എന്നതാണ് പരിമിതിയെന്നും, വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് വീണ്ടും നിർദ്ദേശം സമർപ്പിക്കാവുന്നതാണെന്നും മന്ത്രി ഡീൻ കുര്യാക്കോസ് എം പിയെ അറിയിച്ചു. പ്രശ്നകാരികളായ വന്യമൃഗങ്ങളെ വകവരുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമമനുസരിച്ച് അനുവാദം നൽകിയിട്ടുണ്ടെന്നും, മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരുടെ യോഗം വിളിക്കാമെന്നും മന്ത്രി പറഞ്ഞതായും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here