രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ആശങ്കയിലാക്കി പരിധികൾ ലംഘിച്ച് കേന്ദ്രസർക്കാരിന്റെ കടമെടുപ്പ്; കേരളത്തോട് ഇരട്ടത്താപ്പും

Narendra Modi

2024 -25 വർഷത്തിലെ കേന്ദ്ര സർക്കാരിന്റെ ആകെ കടം 181.11 ലക്ഷം കോടി രൂപ. എൻ എച്ച് എ ഐയുടെ കടം ഉൾപ്പെടുത്തതെയാണ് കേന്ദ്രത്തിന്റെ കണക്ക്. കിഫ്‌ബി ഉൾപ്പടെ ഇതര വായ്പകൾ കേരളത്തിന്റെ പൊതു കടമായി കേന്ദ്രം നിശ്ചയിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്. രാജ്യത്തിന്റെ സാമ്പത്തിക കടവുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ആശങ്കയിലാക്കി പരിധികൾ ലംഘിച്ചാണ് കേന്ദ്രസർക്കാരിന്റെ കടമെടുപ്പ്. 2024 25 വർഷത്തിൽ കേന്ദ്രത്തിന്റെ ആകെ കടം 181.11 ലക്ഷം കോടി രൂപയാണെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക കടവുമായി ബന്ധപ്പെട്ട ഡോക്ടർ ജോൺ ബ്രിട്ടാസ് എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സാമ്പത്തിക സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 57.1 ശതമാനമാണ് നിലവിലെ കടം.

Also Read: ദേശീയ ആരോഗ്യമിഷൻ വഴി ആശകൾക്കായി ചെലവഴിച്ച തുകയിൽ 24 % ഇടിവ്

ബജറ്റ് മാനേജ്മെന്റ് ആക്ടിൽ 40%ത്തിൽ അധികം കടമെടുക്കാൻ പാടില്ലെന്ന പരിധിയും കേന്ദ്രസർക്കാർ ഇതോടെ ലംഘിച്ചു. 2020 21 സാമ്പത്തിക വർഷം മുതൽ കേന്ദ്രത്തിന്റെ കടമെടുപ്പ് പരിധി ഉയർന്ന തോതിലാണ്. 22 മുതൽ 25 വരെയുള്ള കാലയളവിലും കടമെടുപ്പും പരിധി കേന്ദ്രസർക്കാർ ലംഘിച്ചു. അതേസമയം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കടം ഉൾപ്പെടുത്താതെയാണ് കേന്ദ്രത്തിന്റെ കണക്ക്.

284521 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കടം. കിഫ്‌ബി ഉൾപ്പടെ ഇതര വായ്പകൾ കേരളത്തിന്റെ പൊതു കടമായി കേന്ദ്രം നിശ്ചയിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News