
വിദേശസംഭാവനകള്‍ സ്വീകരിക്കാന്‍ കേരളത്തിന് നിഷേധിച്ച അനുമതി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാനാണ് എഫ്സിആര്‍എ പ്രകാരം രജിസ്ട്രേഷന്‍ അനുവദിച്ചത്. വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി 2018-ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
ALSO READ: ‘അന്‍വറിന് ഓര്‍മക്കുറവ്’; കവളപ്പാറ പരാമര്‍ശത്തില്‍ എം സ്വരാജ്
2018ല്‍ കേരളം ആദ്യമായി നേരിട്ട മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍, യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് സഹായഹസ്തം നീട്ടിയത്. യുഎഇ 700 കോടി രൂപയും ഖത്തര്‍, മാലിദ്വീപ്, തായ് ലന്‍ഡ് രാജ്യങ്ങളും ധനസഹായം കേരളത്തിന് വാഗ്ദാനം ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍, കേന്ദ്രാനുമതി ലഭിച്ചില്ല. രാജ്യം ശക്തമാണെന്നും ഇത്തരം ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുണ്ടെന്നുമായിരുന്നു അന്ന് കേന്ദ്രവാദം. മാത്രമല്ല, വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ചൂണ്ടിക്കാട്ടി എഫ്സിആര്‍എ രജിസ്ട്രേഷന്‍ തടഞ്ഞു. ഇതേ മോദി സര്‍ക്കാരാണ് ഇപ്പോള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് വിദേശ സഹായത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ALSO READ: ‘രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ കണ്ടത് തെറ്റ്’: വി ഡി സതീശന്‍
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം കേന്ദ്രം രജിസ്ട്രേഷന്‍ അനുവദിച്ചു. സംസ്ഥാനസര്‍ക്കാരുകളുടെ ദുരിതാശ്വാസഫണ്ടുകള്‍ സാധാരണയായി ആഭ്യന്തരസംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശത്തുനിന്നു സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്സിആര്‍എ പ്രകാരം രജിസ്ട്രേഷന്‍ ആവശ്യമാണ്. മുഖ്യമന്ത്രി ചെയര്‍മാനായി ബോംബെ പബ്ലിക് ട്രസ്റ്റ് നിയമപ്രകാരമാണ് മഹാരാഷ്ട്ര സിഎംആര്‍എഫ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനാണ് നടത്തിപ്പ് ചുമതലയും.
ALSO READ: വേടന്‍ പാടട്ടെ; യോഗനാദം മാസികയിലെ മുഖപ്രസംഗത്തില്‍ പിന്തുണയുമായി എസ്എന്‍ഡിപി
എഫ്സിആര്‍എ ലൈസന്‍സ് ലഭിച്ചതോടെ രാജ്യത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമായി മഹാരാഷ്ട്ര മാറി. നിലവില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശ സഹായം യഥേഷ്ടം സ്വീകരിക്കാം. കോവിഡ് മഹാമാരിയില്‍ പിഎം കെയേഴ്സ് ഫണ്ടിനും എഫ്‌സിആര്‍എ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here