
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരണവുമായി കേന്ദ്രം. ഇത് കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷ പ്രിയയുടെ കുടുംബവും തമ്മില്‍ തീര്‍ക്കേണ്ട വിഷയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ മോചനത്തിനായി പൊതുസമൂഹത്തില്‍ നിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും സാധ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിമിഷ പ്രിയയുടെ കേസില്‍ ഇരുകുടുംബങ്ങളും തമ്മിലാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Also Read : ബഹുരാഷ്ട്ര കുത്തകകൾക്ക് പൂർണ സ്വാതന്ത്ര്യവും ആനുകൂല്യവുമെന്നതാണ് കേന്ദ്രസർക്കാർ നയം: ഡോ. ജോൺ ബ്രിട്ടാസ് എംപി
അതേസമയം നിമിഷപ്രിയയെ പൂര്‍ണമായും കൈയൊഴിയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഉപചോദ്യത്തിലൂടെ ചൂണ്ടിക്കാട്ടി. നിമിഷപ്രിയയുടെ ദയാഹര്‍ജി ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് 2022 ഏപ്രില്‍ 27ന് വിദേശകാര്യമന്ത്രി രാജ്യസഭയ്ക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് സഹമന്ത്രി ഇന്ന് രാജ്യസഭയില്‍ നല്‍കിയത്.
നിമിഷപ്രിയയുടെ മോചനം പൂര്‍ണമായും ആ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്ന നിലാപാടാണ് മന്ത്രി സ്വീകരിച്ചത്. മധ്യസ്ഥതയില്‍ ഗവര്‍മെന്റിന്റെ പങ്ക്, രക്തപ്പണ ചര്‍ച്ചകള്‍ കൈകാര്യം ചെയ്യല്‍, ഇറാന്‍ പോലുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ബ്രിട്ടാസിന്റെ അനുബന്ധ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here