ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിൽ ജനദ്രോഹ നടപടി; കേരളത്തിന് ലഭ്യമായിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ച് കേന്ദ്രം

കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യവും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരിലാണ് ജനദ്രോഹ നടപടി. കാര്‍ഡുടമകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും 43 ശതമാനം ഭക്ഷ്യധാന്യ വിഹിതം മാത്രമാണ് റേഷന്‍ വഴി നിലവില്‍ ലഭിക്കുന്നത്.

ALSO READ: ചേരിയിലെ ദുരിതജീവിതത്തില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന കുഞ്ഞുമനസ്; വീഡിയോ വൈറല്‍

ഭക്ഷ്യധാന്യ വിഹിതത്തില്‍ പോലും കേരളത്തോടുളള കടുത്ത അവഗണന കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന മനുഷ്യത്വരഹിതമായ കണക്കുകളാണ് പുറത്തുവരുന്നത്. കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതത്തില്‍  10 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. പ്രതിവര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം റേഷന്‍ വിഹിതമായി ലഭിച്ചിരുന്നത് 14.25 ലക്ഷം ടണ്ണായി കുറച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിലാണ് പതിനൊന്നുവര്‍ഷമായി കേരളത്തിന്റെ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നത്. 2009ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഭക്ഷ്യസുരക്ഷാ ബില്‍. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി, സി.പിഐ.എം, സി.പി.ഐ, എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി. മുതലായ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍, ഭക്ഷ്യസുരക്ഷാ നയം കര്‍ശനമാക്കുകയും മൊത്തം കാര്‍ഡുടമകളില്‍ 43 ശതമാനത്തിന് പോലും ഭക്ഷ്യധാന്യം ലഭ്യമാകാത്ത സാഹചര്യങ്ങളിലെക്കും കാര്യങ്ങളെത്തിച്ചു. കാര്‍ഡുടമകളുടെ എണ്ണം 2013ലെ 78 ലക്ഷത്തില്‍ നിന്ന് 94 ലക്ഷമായി ഉയര്‍ന്നപ്പോഴാണ് ഈ കുറവ്.

ഭക്ഷ്യസുരക്ഷാനിയമം വരുന്നതിനുമുമ്പ് ആളോഹരി ഭക്ഷ്യധാന്യമായി കേരളത്തിന് മാസം 1,65,000 ടണ്‍ അരിയും 35,000 ടണ്‍ ഗോതമ്പും ലഭിച്ചിരുന്നു. ഓണം, റംസാന്‍ തുടങ്ങിയ ഉത്സവകാലത്ത് രണ്ടുലക്ഷം ടണ്‍ അധിക ധാന്യവും അനുവദിച്ചിരുന്നു. അധിക വിഹിതമായി ലഭിച്ച ഈ രണ്ടുലക്ഷം ടണ്‍ ഒന്നാം മോദി സര്‍ക്കാര്‍ തുടക്കത്തിലേ ഒഴിവാക്കി. ഇപ്പോഴാകട്ടെ മണ്ണെണ്ണയും പഞ്ചസാരയും പൂര്‍ണമായും നിര്‍ത്തലാക്കി. വീട്ടില്‍ വൈദ്യുതിയില്ലാത്ത കാര്‍ഡുടമകള്‍ക്ക് നേരത്തെ മാസം അഞ്ച് ലിറ്ററും മറ്റുള്ളവര്‍ക്ക് രണ്ട് ലിറ്ററും മണ്ണെണ്ണ ലഭിച്ചിരുന്നു. നിലവില്‍ എഎവൈ കാര്‍ഡുകള്‍ക്ക് മാത്രം മൂന്നുമാസം കൂടുമ്പോള്‍ അര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. അതും ലഭിക്കുമെന്ന് യാതൊരു ഉറപ്പില്ല. അതൊടൊപ്പം മുന്‍ഗണനേതര വിഭാഗത്തിനുള്ള ഗോതമ്പ് വിതരണവും പൂര്‍ണമായി നിര്‍ത്തി. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിനുള്ള വിഹിതം ഇനിയും കുറയും. ജോലിക്കും പഠനാവശ്യങ്ങള്‍ക്കുമായി കേരളത്തിന് പുറത്തുള്ളവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാവില്ല. ഇവരുടെ വിഹിതം കൂടി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കും.

ALSO READ:അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം; വീണ്ടും ഹര്‍ജിയുമായി കെജ്‍രിവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News