കൊവിഡ് കേസുകളുടെ വർദ്ധനവ്; പ്രതിരോധനടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ മോക് ഡ്രില്‍ നടത്താനും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ച അവലോകന യോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരീക്ഷണവും പരിശോധനയും കർശനമാക്കാനും നിർദേശിച്ചു.

Also Read: തൊഴിലിടങ്ങളിൽ സമഗ്ര വികസനം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. കേരളത്തിന് പുറമെ ഗോവയിലും മഹാരാഷ്ട്രയിലും കൊവിഡ് ഉപവകഭേദം കണ്ടെത്തിയിരുന്നു. കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കപെടേണ്ട കാര്യമില്ലെന്നും മൂന്നുമാസത്തിലൊരിക്കൽ ആശുപത്രികളിൽ മോക്ക് ഡ്രിൽ നടത്താനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Also Read: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയുടെ പേര്; ഇന്ത്യ മുന്നണിയിൽ ഭിന്നത

ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണവും, പരിശോധനയുംശക്തമാക്കണം,ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തണമെന്നും നിർദ്ദേശിച്ചു. സ്ഥിരീകരിക്കുന്ന കേസുകൾ ജീനോം സിക്വിൻസിങ് നടത്താനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് അറിയിച്ചത്. ശൈത്യകാലം ഉത്സവ സീസണുകൾ കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പൂർണ പിന്തുണ നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കം എല്ലാ സംസ്ഥാനങ്ങൾക്കും നേരത്തേ കേന്ദ്രം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News