‘ദഹി വേണ്ട, തൈര് തന്നെ മതി’, പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

പാലുല്‍പന്നങ്ങളുടെ പാക്കറ്റുകളിൽ ഹിന്ദിയില്‍ പേരെഴുതാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം പിൻവലിച്ചത്.

തമിഴ്‌നാട്ടില്‍ ‘തയിര്’ എന്നും കര്‍ണാടകയില്‍ ‘മൊസര്’ എന്നും എഴുതുന്നതിന് പകരം ഇനിമുതല്‍ തൈരിന്റെ ഹിന്ദി വാക്കായ ‘ദഹി’ എന്ന് ചേര്‍ക്കാനാണ് ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നത്.

തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നിന്നും ഉയര്‍ന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും പാല്‍ ഉത്പാദകരുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിക്കാന്‍ അതോറിറ്റി നിര്‍ബന്ധിതരായത്. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും ശക്തമായി നേരിടുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News