
തിരുവനന്തപുരം: വേനലവധി തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് രാജസ്ഥാനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് സെൻട്രൽ റെയിൽവേ. തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാജസ്ഥാനിലെ മദാറിലേക്കാണ് സ്പെഷ്യൽ ഫെയർ ട്രെയിൻ സർവീസ് നടത്തുക.
തിരുവനന്തപുരം സെൻട്രൽ – മദാർ സ്പെഷ്യൽ ബുധനാഴ്ചകളിൽ രാവിലെ 07:45ന് തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 11 മണിയ്ക്ക് മദാറിലെത്തും
മടക്കയാത്ര മദാർ – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ശനിയാഴ്ചകളിൽ രാത്രി 09:40ന് മദാറിൽ നിന്ന് പുറപ്പെട്ട് നാലാദിനം രാത്രി 12:45ന് തിരുവനന്തപുരത്തെത്തും.
Also Read- റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ മാറ്റം
കോട്ടയം, ഷൊർണൂർ, മംഗലാപുരം, ഗോവ, പനവേൽ വഴിയാണ് ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
ഈ ട്രെയിന് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ഈ ട്രെയിനിൽ 20 സ്ലീപ്പർ കോച്ചുകളാണ് ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

